മലയാളം Std :4 പാഠം - 1
പാഠം - 1
ഓമനത്തിങ്കൾക്കിടാവോ?
I. ചേർത്തെഴുതുക
1. ഓമന + തിങ്കൾ = ഓമനത്തിങ്കൾ
2. ചാഞ്ചാടി + ആടും = ചാഞ്ചാടിയാടും
3. തുള്ളും + ഇളമാൻ = തുള്ളുമിളമാൻ
II. ഉത്തരം എഴുതുക
1. അമ്മയ്ക്ക് കുഞ്ഞിനെ എന്തെല്ലാമായിട്ടാണ് തോന്നുന്നത്?
താമരപ്പൂവ്, മധു, നിലാവ്, മയിൽ, കുയിൽ,
മാൻ, അരയന്നക്കൊടി, വിളക്ക്, മുത്ത്.
2. ഏതെല്ലാം ജീവജാലങ്ങളെ കുറിച്ചാണ് കവിതയിൽ പറയുന്നത്?
തത്ത, മയിൽ, കുയിൽ, മാൻ, അരയന്നം,
കിളി.
3. കുങ്കുമച്ചെപ്പ് എന്തിനാണെന്നാണ് സൂചിപ്പിക്കുന്നത്?
വാത്സല്യ രത്നത്തെ വയ്ക്കാൻ.
4. കവിതയിൽ പറയുന്ന നിലാവിന്റെ പ്രത്യേകത എന്ത്?
പൂർണ്ണചന്ദ്രന്റേതാണ് കവിതയിൽ പറയുന്ന നിലാവ്.
5. മയിലും കുയിലും എന്തൊക്കെയാണ് ചെയ്യുന്നത്?
മയിൽ - ചാഞ്ചാടിയാടുന്നു
കുയിൽ - പഞ്ചമം പാടുന്നു
Activity : I
താരാട്ടു പാട്ടുകൾ ശേഖരിക്കുക (3എണ്ണം)