മലയാളം
പാഠം : 9
പ്രോമിത്യുസിന്റെ ത്യാഗം
***************************
വിപരീതം
***********
ശത്രു x മിത്രം
സ്വർഗം x നരകം
നന്മ x തിന്മ
ചേർത്തെഴുതുക
********************
കളങ്കം + ഇല്ലാത്ത = കളങ്കമില്ലാത്ത
കുലുങ്ങി + ഇല്ല = കുലുങ്ങിയില്ല
കൊത്തി + പറിച്ചു = കൊത്തിപ്പറിച്ചു
വെട്ടി + തെളിക്കുക = വെട്ടിത്തെളിക്കുക
വാക്യത്തിൽ പ്രയോഗിക്കുക
********************************
പ്രതിജ്ഞ ചെയ്തു - ഇനി ഒരിക്കലും നുണ പറയില്ലെന്ന് ഞാൻ പ്രതിജ്ഞ ചെയ്തു.
മനസ്സു നിറയെ - കഷ്ടപ്പെടുന്നവരെ സഹായിച്ചാൽ മനസ്സുനിറയെ സന്തോഷം കിട്ടും.
ഉത്തരമെഴുതുക
********************
1. പ്രൊമിത്യുസിന്റെ പ്രത്യേകതകൾ എന്തെല്ലാമായിരുന്നു?
കളങ്കമില്ലാത്ത മനസ്സും മനുഷ്യരെ സ്നേഹിക്കാനും അവർക്ക് നന്മ ചെയ്യാനും ശ്രദ്ധാലുവുമായ ദേവനായിരുന്നു പ്രോമിത്യുസ്.
2. മനുഷ്യർ പച്ചമാംസം തിന്നു ജീവിക്കാൻ കാരണമെന്ത്?
ഭൂമിയിൽ തീ ഉണ്ടായിരുന്നില്ല.അതിനാലാണ് മനുഷ്യർ പച്ചമാംസം തിന്നു ജീവിച്ചത്.
3. പ്രൊമിത്യുസിന്റെ പ്രതിജ്ഞ എന്തായിരുന്നു?
എന്തു ത്യാഗം സഹിച്ചും ഭൂമിയിൽ തീ എത്തിക്കും എന്നാണ് പ്രൊമിത്യുസ് പ്രതിജ്ഞ ചെയ്തത്.
4. പ്രൊമിത്യുസ് ഭൂമിയിൽ തീ എത്തിച്ചപ്പോൾ എന്തു സംഭവിച്ചു?
പ്രൊമിത്യുസ് ഭൂമിയിൽ തീ എത്തിച്ചപ്പോൾ ജനങ്ങൾ സന്തോഷത്താൽ നൃത്തം വച്ചു. ദേവന്മാർ കോപിച്ചു കലിതുള്ളി.
5. പ്രൊമിത്യുസ് സ്വതന്ത്രനായത് എങ്ങനെ?
പ്രൊമിത്യുസിന്റെ കരൾ കൊത്തി പറിച്ച ഭീകരനായ കഴുകനെ കൊന്ന് ഹെർക്കുലീസ് ദേവൻ പ്രൊമിത്യുസിനെ സ്വതന്ത്രനാക്കി.
*********************************