പാഠം : 10 പുലർകാലം
I. വിപരീതപദം
**************
1. തണുപ്പ് x ചൂട്
2. വടക്ക് x തെക്ക്
3. കിഴക്ക് x പടിഞ്ഞാറ്
4. വലിയ x ചെറിയ
II. പിരിച്ചെഴുതുക
****************
1. പൂവാലിപ്പശു - പൂവാലി + പശു
2. കുട്ടിക്കതിരവൻ - കുട്ടി + കതിരവൻ
3. ചേലെയും - ചേല് + എഴും
4. ഊഴിയിലെങ്ങും - ഊഴിയിൽ + എങ്ങും
5. മൊന്തയിലങ്ങനെ - മൊന്തയിൽ+അങ്ങനെ
6. ചെയ്യാതാരും - ചെയ്യാതെ + ആരും
III. ഉത്തരം എഴുതുക
1. സൂര്യൻ ഉദിച്ചപ്പോൾ എന്താണ് സംഭവിച്ചത്?
ഇരുൾ മാറി വെള്ളിവെളിച്ചം പരന്നു.
2. ചെവിയിൽ നിറയുന്നത് എന്താണ്?
പറവകളുടെ സംഗീതം.
3. അമ്മ എന്താണ് ചെയ്യുന്നത്?
പാൽ കറക്കുന്നു.
4. അച്ഛൻ ചെയ്യുന്നതെന്ത്?
വയലിൽ പണിയുണ്ടോ എന്ന് നോക്കാൻ വടിയുമെടുത്ത് പോകുന്നു.
5. കവി നൽകുന്ന സന്ദേശം എന്ത്?
"നേരേ ജോലികൾ ചെയ്യാതാരും
നേരം വെറുതേ കളയരുത്."
IV. Activity - 1
പശുവുമായി ബന്ധപ്പെട്ട പദങ്ങൾ എഴുതി പദസൂര്യൻ നിർമ്മിക്കുക.
Activity - 2
പുലർകാലത്തെ കുറിച്ച് ഒരു വർണ്ണന എഴുതുക.